ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. ഗ്രൂപ്പ് എയിൽ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 83.50 മീറ്റർ എന്ന യോഗ്യതാ മാർക്ക് താരം മറികടന്നു.
ആദ്യ ശ്രമത്തിൽ 86.65 മീറ്ററാണ് താരം എറിഞ്ഞത്. നിലവിൽ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിൻറേതാണ്. 85.64 മീറ്റർ എറിഞ്ഞ ജർമനിയുടെ ജോഹന്നാസ് വെറ്ററും 84.50 മീറ്റർ എറിഞ്ഞ ഫിൻലൻഡിൻറെ ലസ്സി എറ്റെലാറ്റലോയും ഫൈനൽസിന് യോഗ്യത നേടി.
ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണ ജേതാവാണ് നീരജ്. ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ ശിവ്പാൽ സിംഗ് മത്സരിക്കാനിറങ്ങുന്നുണ്ട്.