അഫ്‌ഗാനിൽ പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ വീ​ടി​ന് നേ​രെ ചാവേർ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

0
20

 

 

അ​ഫ്ഗാ​നി​സ്ഥാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ വീ​ടി​ന് നേ​രെ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം. പ്ര​തി​രോ​ധ​മ​ന്ത്രി ബി​സ്മി​ല്ലാ ഖാ​ൻ മു​ഹ​മ്മ​ദി​യു​ടെ കാ​ബൂ​ളി​ലെ വീ​ടി​ന് നേ​രെ​യാ​ണ് ചാവേർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​ല് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ടു​ക​യും 11 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ക​ന​ത്ത കാ​വ​ലു​ള്ള ഗ്രീ​ൻ സോ​ൺ മേ​ഖ​ല​യി​ലാ​ണ് ചൊ​വ്വാ​ഴ്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​ർ ബോം​ബ് സ്ഫോ​ട​നം ന​ട​ത്തി​യ ശേ​ഷം ഭീ​ക​ര​ർ മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​ന്ത്രി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ന്ത്രി​യു​ടെ കു​ടും​ബം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

യു​എ​സ്, നാ​റ്റോ സേ​ന പി​ൻ​മാ​റ്റം പ്ര​ഖ്യാ​പി​ച്ച​തോ​ടെ താ​ലി​ബാ​ൻ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​ഫ്ഗാ​നി​സ്ഥി​ലെ മൂ​ന്നു പ്ര​വി​ശ്യ​ക​ൾ താ​ലി​ബാ​ൻറെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.