ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ മകനും അമ്മയും വീണ്ടും അറസ്‌റ്റിൽ

0
66

ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങിയ മകനും അമ്മയും ബാങ്ക് തട്ടിപ്പ് കേസിൽ വീണ്ടും അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര നികേതം വീട്ടിൽ വിബിൻ കാർത്തിക്, അമ്മ ശ്യാമള എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജരേഖ ചമച്ച് 24 ലക്ഷം തട്ടിയ കേസിലാണ് അറസ്‌റ്റ്‌. 14 ലക്ഷത്തിന്റെ കാർ വാങ്ങാനായി ലോണെടുത്ത ശേഷം വിലകുറഞ്ഞ വണ്ടിയെടുക്കുകയും ആർ സി ബുക്ക് തിരുത്തി അതേ വാഹനമാണെന്ന് കാണിച്ച് ബാങ്കിനെ കബളിപ്പിക്കുകയുമായിരുന്നു.

 

പിന്നീട് മറ്റൊരു വാഹനത്തിന് 10 ലക്ഷവും വായ്പ എടുത്തിരുന്നു. രണ്ട് വാഹനങ്ങളുടേയും തിരച്ചടവ് ഇല്ലാതായതോടെ കഴിഞ്ഞ ഫെബ്രുവരി 26 ന് ബാങ്ക് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. . വിബിൻ നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാർത്തിക് വേണുഗോപാൽ എന്ന പേരിൽ കോഴിക്കോട് വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. വാഹന പരിശോധനക്കിടെ പൊലീസ്‌ ഗുരുവായൂരിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.