30 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് ; ഹരിശ്രീ അശോകന്റെ മരുമകന്‍ കോടിപതി

0
41

അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച മലയാളിയെ കണ്ടെത്തി. സിനിമാനടന്‍ ഹരിശ്രീ അശോകന്റെ മരുമകനായ സനൂപ് സുനിലാണ് ഭാഗ്യവാന്‍. ഖത്തറിലെ ലുലു സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് സനൂപ്.

നറുക്കെടുപ്പിന് ശേഷം ഒന്നാം സമ്മാനക്കാരനെ കണ്ടെത്താന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ ഫോണ്‍കോളുകള്‍ക്ക് ശേഷമാണ് സനൂപ് സുനിലിനെ കണ്ടെത്തിയത്. സനൂപടക്കം ലുലുവിലെ 20 ജീവനക്കാര്‍ ചേര്‍ന്നാണ് 30 കോടി രൂപയുടെ സമ്മാനത്തിനര്‍ഹമായ ടിക്കറ്റെടുത്തത്. ജൂലായ് 13-ന് സനൂപെടുത്ത 183947 എന്ന ടിക്കറ്റ് നമ്പറിലാണ് നറുക്ക് വീണത്. ഒന്നര കോടിയോളം രൂപ ഓരോര്‍ത്തര്‍ക്കും ലഭിക്കും.