പ്രൊഫ. ടി എം പൈലി നിര്യാതനായി

0
89

കോതമംഗലത്തെ രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്ന പ്രൊഫ. ടി എം പൈലി (85) നിര്യാതനായി. ദീര്‍ഘകാലം എം എ കോളേജ് അധ്യാപകനായും 1982 മുതല്‍ 1990 വരെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി 1987 ലും 1991ലും നിയമസഭയിലേക്ക് മത്സരിച്ചു.കോട്ടപ്പടി ആയത്തുകുടി തുരുത്തിയില്‍ കുടുംബാംഗമാണ്.(മാതിരപ്പിളളിയില്‍ താമസം )

ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.ഭാര്യ : സാലി,മക്കള്‍: സുനില്‍, അനിത, മരുമക്കള്‍: ഡോ. റിയ, സാബു. സംസ്‌കാരം ഇന്ന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളി സെമിത്തേരിയില്‍ നടക്കും.