കുതിരാന്‍ തുരങ്കത്തിൻറെ ക്രഡിറ്റ് എനിക്ക് മാത്രം അവകാശപ്പെട്ടത് ; എം.പിയായതു മുതല്‍ മനസില്‍ കുറിച്ചിട്ട പദ്ധതി ; ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് വീണ്ടും എയറിൽ

0
35

കുതിരാന്‍ തുരങ്കം തുറന്നതിന് പിന്നാലെ പ്രതികരണവുമായി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. ആലത്തൂര്‍ എം.പിയായതു മുതല്‍ കേള്‍ക്കുന്ന പേരാണ് കുതിരാന്‍ എന്നും ആദ്യം മനസില്‍ കുറിച്ചിട്ട പദ്ധതിയാണ് കുതിരാന്‍ എന്നും രമ്യ ഹരിദാസ് പറഞ്ഞു.

തൃശൂര്‍ എം.പി ടി.എന്‍. പ്രതാപനും താനും പല തവണ കേന്ദ്ര സര്‍ക്കാരില്‍ ഇതുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിലെഴുതി.

എന്നാൽ സോഷ്യൽ മീഡിയിൽ ഇതിനൊടകം വൈറൽ ആയ പോസ്റ്റിൽ രമ്യ ഹരിദാസിനെ തേച്ചെട്ടിക്കുന്ന തരത്തിൽ കമെന്റുകൾ വന്നു തുടങ്ങി . ഇന്നലെ വന്ന എം പി വർഷങ്ങളായുള്ള പല സർക്കാരുകളുടെയും പ്രവർത്തനങ്ങളെ നിഷ്പ്രഭമാക്കി,പണി പൂർത്തിയാക്കി പോലും ഈ കോൺഗ്രസ്സുകാർക്ക് ഉളുപ്പ് എന്ന കാര്യത്തെ കുറിച്ച് ക്ലാസ്സ്‌ എടുക്കേണ്ട കാര്യമില്ലയെന്നു എം പി വീണ്ടും തെളിയിച്ചിരിക്കുന്നു, എന്നും കമെന്റ് വന്നിട്ടുണ്ട് .

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകള്‍ ലഭിക്കാനുണ്ടായ കാലതാമസം മാത്രമാണ് തുരങ്ക നിര്‍മാണം നീണ്ടു പോകാനുണ്ടായ കാരണം എന്നും രമ്യ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പലരും ക്രഡിറ്റ് എടുക്കാന്‍ തിരക്ക് കൂട്ടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ആലത്തൂർ എം പിക്ക് എതിരെ നിരവധി ട്രോളുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടു കഴിഞ്ഞു