ഒളിമ്പിക്‌സ് പുരുഷ ഹോക്കി ; 80 ശേഷം ഇന്ത്യ സെമിയിൽ തോല്പിച്ചത് ബ്രിട്ടനെ

0
89

ഒളിമ്പിക്‌സ് ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ മുട്ടുകുത്തിച്ച്‌ ഇന്ത്യ സെമി ഫൈനലിൽ. 41 വർഷത്തിനുശേഷമാണ്‌ ഇന്ത്യ ഒളിമ്പിക്‌സ്‌ ഹോക്കി സെമിയിൽ കടക്കുന്നത്‌. 3-1 നാണ്‌ ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തിയത്‌. ഇതിന് മുമ്പ് 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനമായി സെമിയിലെത്തിയത്.

ദിൽപ്രീത് സിങ് (7), ഗുർജന്ത് സിങ് (16), ഹാർദിക് സിങ് (57) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. ബ്രിട്ടന്റെ ഗോൾ 45-ാം മിനിറ്റിൽ സാമുവൽ വാർഡ് നേടി. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഇന്ത്യയ്ക്ക് തുണയായി. ബെൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.