കുതിരാൻ ; രമ്യയുടെ തള്ളല്ല , എൽ ഡി എഫ് സർക്കാരിന്റെ തെളിമ

0
156

കുതിരാൻ തുരങ്കത്തിന്റെ ക്രഡിറ്റഡ് ഏറ്റെടുക്കാൻ വി മുരളീധരനെ രമ്യ ഹരിദാസോ ആര് വേണമെങ്കിലും വരട്ടെ. രമ്യ ഹരിദാസ് ഫേസ്ബുക്കിലും വി മുരളീധരൻ ബിജെപി സൈബറിടങ്ങളിലും വിഹരിക്കട്ടെ. കുതിരാനിൽ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇപ്പോൾ തുറക്കുമായിരുന്നോ? അക്കാര്യം ഒന്ന് പരിശോധിച്ച് നോക്കാം…

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ചരക്കു കടത്തിനടക്കം ഉപയോഗിക്കുന്ന പ്രധാന പാതയാണ് വടക്കഞ്ചേരി – മണ്ണുത്തി ദേശീയ പാത. ഇതിലെ പ്രധാന ഭാഗമാണ് കുതിരാന്‍. കുതിരാനിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് തുരങ്ക നിര്‍മ്മാണ പദ്ധതി ആരംഭിച്ചത്.