ടോക്കിയോ ഒളിമ്പിക്‌സ് 2021: കമൽപ്രീത് കൗർ ഫൈനലിൽ പ്രവേശിപ്പിച്ചു

0
76

ടോക്കിയോ ഒളിമ്പിക്‌സ് ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ. മൂന്നാം ശ്രമത്തിൽ യോഗ്യതാ മാർക്കായ 64 മീറ്റർ പിന്നിട്ടു. ഇനി അമേരിക്കൻ താരം മാത്രമാണ് കമൽപ്രീത് കൗറിന് മുന്നിലുള്ളത്.

ബോക്‌സിംഗിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയർത്തി കമൽപ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചത്.

64 മീ​റ്റ​റാ​യി​രു​ന്നു ഫൈ​ന​ലി​നു​ള്ള യോ​ഗ്യ​താ മാ​ർ​ക്ക്. ര​ണ്ടാം ശ്ര​മ​ത്തി​ൽ 63.97 മീ​റ്റ​ർ ദൂ​രം താ​ണ്ടി​യ​പ്പോ​ൾ​ത്ത​ന്നെ ക​മ​ൽ​പ്രീ​ത് ഫൈ​ന​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു. അ​വ​സാ​ന ശ്ര​മ​ത്തി​ലാ​ണ് ക​മ​ൽ​പ്രീ​ത് കൃ​ത്യം 64 മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക് ഡി​സ്ക​സ് പാ​യി​ച്ച​ത്.