തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

0
20

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാനസികവെല്ലുവിളി നേരിടുന്ന 34കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു തലസ്ഥാന നഗരിയെ നടുക്കിയ സംഭവം.ആക്രമണത്തിന് ശേഷം ആശുപത്രി പരിസരത്ത് ഇറക്കിവിട്ട യുവതിയെ പൊലീസും ജീവനക്കാരും ചേര്‍ന്ന് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വസ്ത്രം കീറി, ദേഹമാസകലം ചെളി പറ്റിയിരുന്ന രീതിയില്‍ യുവതിയെ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.