മഞ്ചേശ്വരം കോഴക്കേസ്; യുവമോർച്ച മുൻ നേതാവ് സുനിൽ നായിക്കിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

0
107

 

 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ യുവമോർച്ച മുൻ നേതാവ് സുനിൽ നായിക്കിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യ ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സുനിൽ നായിക്കിന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.

രാവിലെ പത്ത്മണിയോടെ കാസർകോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നിൽ ഹാജരാകണം. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാനാവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല. തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്. കെ സുന്ദര നാമനിർദേശ പത്രിക പിൻവലിക്കുന്നതിന് മുൻപ് സുനിൽ നായിക്ക് സുന്ദരയുടെ വീട്ടിലെത്തിയത് സംബന്ധിച്ചാകും ചോദ്യം ചെയ്യൽ. കേസിൽ ബിജെപി പ്രാദേശിക നേതാക്കളെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.