ടോക്യോ ഒളിമ്പിക്‌സ്; അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ

0
96

 

ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയെ തോൽപ്പിച്ചത് ഷൂട്ട് ഓഫിലാണ്. ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യൻ താരം വിജയം സ്വന്തമാക്കിയത്. സ്‌കോർ: 6-5.

ക്വാട്ടറിൽ ദക്ഷിണ കൊറിയൻ താരമായിരിക്കും ദീപികയുടെ എതിരാളി. ടോപ് സീഡായ ആൻ സെന്നിനെ ആയിരിക്കും ദീപിക നേരിടുക. ഇന്ത്യൻ സമയം 11.30നാണ് ക്വാർട്ടർ ഫൈനൽ. നിശ്ചിത അഞ്ചുസെറ്റുകളിൽ ഇരുതാരങ്ങളും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. ഷൂട്ട് ഓഫിൽ ലോക ഒന്നാം നമ്പർ താരമായ ദീപിക 10 പോയന്റ് നേടി. സ്‌കോർ: 28-25, 26-27, 28-27, 26-26, 25-28, 10-8