സൗദിയില്‍ ഡ്രൈവറില്ലാ കാറുകള്‍ എത്തുന്നു

0
37

സൗദിയില്‍ ഡ്രൈവറില്ലാ കാറുകള്‍ എത്തുന്നു. സൗദി നിരത്തുകളിലൂടെ ഡ്രൈവറില്ലാ കാറുകള്‍ ഓടിത്തുടങ്ങുമെന്ന് സെന്റര്‍ ഫോര്‍ ദ ഫോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റവല്യൂഷന്‍ സൗദി അറേബ്യ പാര്‍ട്ണര്‍ഷിപ്‌സ് ഡയറക്ടര്‍ അല്‍ബത്തൂല്‍ അല്‍ഹര്‍ഖാന്‍ വ്യക്തമാക്കി. ഈ സാങ്കേതിക വിദ്യ സൗദിയില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ സെന്റര്‍ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.

ഡ്രൈവറില്ലാ കാറുകള്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണെങ്കിലും അതിന് സൗദി അറേബ്യയില്‍ അനുമതിയില്ല. ഇതിനുള്‍പ്പടെ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.