1.65 ലക്ഷത്തിന്റെ കള്ളനോട്ടുമായി ബിജെപിക്കാർ ബംഗളുരുവിൽ പിടിയിൽ

0
10

1.65 ലക്ഷത്തിന്റെ കള്ളനോട്ടുമായി ബിജെപിക്കാരായ ബിജെപിക്കാർ ബംഗളുരുവിൽ പിടിയിൽ. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാകേഷ്, സജീവ്
എന്നിവരെയാണ് ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ബിജെപിക്കാരൻ തന്നെയായ ജിത്തു എന്നയാളെ കള്ളനോട്ടുമായി പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാകേഷിനെയും സജീവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

രാകേഷാണ് കള്ളനോട്ടടി സംഘത്തിലെ പ്രമുഖൻ. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം പിറവം ഇലഞ്ഞിയിൽ അറസ്റ്റിലായ കള്ളനോട്ടടി സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇലഞ്ഞിയിലെ സംഘത്തിന് അന്തർസംസ്ഥാന ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാകേഷിൽ നിന്നും കേരള പൊലീസും വിവരങ്ങൾ തേടിയേക്കും.

കള്ളനോട്ട് കേസില്‍ മൂന്നു തവണ രാകേഷ് അറസ്റ്റിലായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി രാകേഷ് പിടിയിലായത്. കള്ളനോട്ടടി സംഘത്തിലെ പ്രധാനിയാണ് രാകേഷെന്നാണ് റിപ്പോര്‍ട്ട്. അന്തിക്കാട് പൊലീസാണ് അവസാനമായി രാകേഷിനെ അറസ്റ്റ് ചെയ്തത്. 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു. 2017ല്‍ തൃശൂര്‍ മതിലകത്തുനിന്നാണ് രാകേഷ് ആദ്യമായി കള്ളനോട്ടുമായി പിടിയിലായത്. രണ്ടാമത്തെ തവണ കോഴിക്കോട് കൊടുവള്ളിയില്‍വെച്ചും അറസ്റ്റിലായിരുന്നു. നേരത്തെ ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു രാകേഷ്.