മഹാരാഷ്ട്രയിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലിനെയും തുടർന്ന് മരിച്ചവരുടെ എണ്ണം 164 ആയി. മണ്ണിടിച്ചിലുണ്ടായ റായ്ഗഡിലെ തലിയ ഗ്രാമത്തിൽ നിന്നും 53 പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇവിടെ നിന്നും 31 പേരെ കൂടി കണ്ടെത്താനുണ്ട്.
സംസ്ഥാനത്തിൻറെ പല ഭാഗങ്ങളിൽ നിന്നായി 2,29,074 പേരെ ഒഴിപ്പിച്ചു. റായ്ഗഡ് 71, സത്താര 41, രത്നഗിരി 21, താനെ 12, കോലാപുർ ഏഴ്, മുംബൈ നാല്, സിന്ധുദുർഗ്, പുനെ, വദ്ര, അകോല രണ്ട് എന്നിങ്ങനെയാണ് മരണസംഖ്യ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
100 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതേസമയം, സത്താറ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി തിരിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഹെലികോപ്റ്റർ ഇറക്കാൻ കഴിയാത്തതിനെ തുടർന്ന് പുനെയിലേക്ക് മടങ്ങി.