അസം-മിസോറം അതിർത്തി തർക്കം; സംഘർഷത്തിൽ അസം പൊലീസിലെ ആറ് പേർ മരിച്ചു

0
43

അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുകാർ കൊല്ലപ്പെട്ടു. അസം പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അറിയിച്ചു. നിരവധി നാട്ടുകാർക്കും പരിക്കേറ്റു.

മിസോ അതിർത്തിയിലെ ചില നിർമ്മാണങ്ങൾ അസം സർക്കാർ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ അതിർത്തി തർക്കം തുടങ്ങിയത്.

പ്രശ്‌ന പരിഹാരത്തിനായി ഇരുസംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചർച്ച നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിർത്തിയിൽ സംഘർഷം മൂർച്ചിക്കുകയുമായിരുന്നു.