രമ്യ ഹരിദാസിനും ബൽറാമിനുമെതിരെ കേസെടുത്തു

0
130

ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട വ്‌ളോഗറെ ആക്രമിച്ച സംഭവത്തിൽ രമ്യ ഹരിദാസിനും കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി സനൂഫ് മുഹമ്മദിനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിലാണ് കേസെടുത്തത്.

രമ്യ ഹരിദാസ് എംപി, വി ടി ബലറാം, മുക്കോളി പ്രദീപ് എന്നിവരടക്കമുള്ളവർക്കെതിരെയാണ് പാലക്കാട് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കയ്യേറ്റം ചെയ്യൽ, അസഭ്യം പറയൽ, മർദനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.