‘അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസിൽ ഒരുപാട്‌ ഉയരത്തില്‍ തന്നെയാണെടാ പച്ചരി വിജയന്‍’, ബൽറാമിനെ വലിച്ചുകീറി പി വി അന്‍വര്‍

0
42

പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുമ്ബില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലെക്സിനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് വി ടി ബൽറാമിനെ വലിച്ചുകീറി പി വി അന്‍വര്‍ എംഎല്‍എ. ‘രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍’. എന്നാണ് ഫ്ലെക്സിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ബല്‍റാം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇതിനു കുറിക്കുകൊള്ളുന്ന മറുപടിയാണ് പി വി അൻവർ ഫേസ്ബുക്കിലൂടെ നൽകിയത്.

‘ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസിൽ ഒരുപാട്‌ ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍’. എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ എന്നും അന്‍വര്‍ ബല്‍റാമിനെ പരിഹസിച്ചു.