രാജ്കുന്ദ്ര നിര്‍മ്മിച്ചത് ലൈംഗികത ഉണര്‍ത്തുന്ന ചിത്രങ്ങളെന്ന് നടി ശില്‍പ ഷെട്ടി

0
61

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ വ്യവസായി രാജ് കുന്ദ്ര നിര്‍മ്മിച്ചത് പോണ്‍ ചിത്രങ്ങളല്ലെന്നും ലൈംഗികത ഉണര്‍ത്തുന്ന ചിത്രങ്ങളാണെന്നും ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടി. മുംബൈ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ശില്‍പ ഷെട്ടി ഭര്‍ത്താവിനെ ന്യായീകരിച്ച്‌ മൊഴി നല്‍കിയത്.
ഹോട്‌ഷോട്‌സ് എന്ന ആപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും സാമ്പത്തികലാഭം പറ്റിയിട്ടില്ലെന്നും ശില്‍പ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഹോട്‌ഷോട്‌സ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം നീലച്ചിത്രം പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. നീലച്ചിത്ര നിര്‍മാണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്നും കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷി എന്നയാളാണ് ആപ്പിന് പിന്നിലെന്നും ശില്‍പ മൊഴി നല്‍കി. പ്രത്യക്ഷമായി ലൈംഗിക രംഗങ്ങള്‍ കാണിക്കുന്നില്ലെന്നും ലൈംഗിക താല്‍പര്യം ഉണര്‍ത്തുന്ന ദൃശ്യങ്ങളാണ്. രാജ് കുന്ദ്ര നിരപരാധിയാണെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് ആറുമണിക്കൂറിലേറെയാണ് പൊലീസ് ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത്.