രാജ്യത്ത് 39,097 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 546 മരണം

0
50

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 39097 പേർക്ക് കൂടി. 2.40 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

546 പേരാണ് കൊവിഡ് മൂലം 24 മണിക്കൂറിനുള്ളിൽ മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 4,20,016 ആയി.35087 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

4,08,977 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 42,78,82,261 പേർ ഇതുവരെ കൊവിഡ് വാക്‌സീൻ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.