പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ഭീഷണിപ്പെടുത്തി 16 ലക്ഷം രൂപ തട്ടിയെടുത്ത 17കാരന്‍ അറസ്റ്റില്‍

0
49

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയ അയല്‍വാസി പിടിയില്‍. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 16 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ 17കാരനാണു അറസ്റ്റിലായത്. മധ്യപ്രദേശിലെ ഭാംനിയ സ്വദേശിയെയാണ് ഭാഡ്‌ഗോണ്ട പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടിയെടുത്തത്. ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം മാതാപിതാക്കളറിയാതെ പെണ്‍കുട്ടി നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം അലമാരയില്‍ നിന്ന് പണമെടുക്കുന്നതിനു ഇടയില്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ പിടികൂടി. അതിനു ശേഷമാണ് അയല്‍ക്കാരന്റെ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിഞ്ഞത്. പല ഘട്ടങ്ങളിലായാണ് 17കാരന്‍ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് ഏകദേശം 16 ലക്ഷം രൂപയാണ് ആരുമറിയാതെ പെണ്‍കുട്ടി പ്രതിക്ക് നല്‍കിയത്.