ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം സണ്ണി ഒടിടി റിലീസിന് ഒരുങ്ങുന്നു

0
33

ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സണ്ണി. ഏറെ അഭിനയ പ്രാധാന്യമുള്ള ചിത്രത്തില്‍ സണ്ണി എന്ന ഒരൊറ്റ കഥാപാത്ര൦ മാത്രമാണ് ഉള്ളത്. അതായത് സിനിമയില്‍ ജയസൂര്യ മാത്രമാണ് ഉള്ളത്. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്‌ ചിത്രം നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സംവിധായന്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ചിത്രത്തിന്‍റെ തിരക്കഥയില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും ഏറെ നാളത്തെ ആഗ്രഹമാണ് വണ്‍ മാന്‍ വണ്‍ സ്‌പേസ് എന്ന രീതിയിലുള്ള ചിത്രം ചെയ്യണമെന്നുള്ളതെന്നു൦ സംവിധായകന്‍ പറഞ്ഞു. കൂടാതെ ഇത് ജയസൂര്യയുടെ നൂറാമത് ചിത്രമാണിത്.

ജയസൂര്യ ചിത്രത്തില്‍ സംഗീതജ്ഞനായാണ് എത്തുന്നത്. പ്രേതം 2-വിനു ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സണ്ണി.സിനിമയുടെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. . ശങ്കര്‍ ശര്‍മ്മ സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.