“പിടികിട്ടാ പുള്ളി “. സണ്ണി വെയിന്‍ നായകനായി എത്തുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

0
7

ശ്രീ ഗോകുലം മൂവീസസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് “പിടികിട്ടാ പുള്ളി “. സണ്ണി വെയിന്‍ നായകനായി എത്തുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

നവാഗതനായ ജിഷ്‌ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഹാന ആണ് നായികയായി എത്തുന്നത്. സുമേഷ് വി റോബര്‍ട്ട് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു. ശ്രീ ഗോകുലം ഫിലിംസിന്റെ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പിഡിക്കിറ്റപ്പുള്ളി’യില്‍ സണ്ണി വെയ്ന്‍ ഒരു വാസ്തുശില്പിയുടെ വേഷം ചെയ്യുന്നു.

ക്രൈം കോമഡി ത്രില്ലര്‍ ആയി എഴുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്,ബൈജു, ലാലു അലക്സ്, ശശി കലിങ്ക എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം നേരിട്ട് ഓടിടി റിലീസ് ആയി ഉടന്‍ എത്തും.