Wednesday
17 December 2025
31.8 C
Kerala
HomeSportsസഞ്ജു സാംസണ്‍ നാളെ ജേഴ്‌സി അണിയും ; ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര അവസാന മത്സരം...

സഞ്ജു സാംസണ്‍ നാളെ ജേഴ്‌സി അണിയും ; ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര അവസാന മത്സരം നാളെ

നാളെ നടക്കാൻ ഇരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജു സാംസണ്‍ കളിച്ചേക്കും .ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച്‌ പരമ്പര ഉറപ്പിച്ച ഇന്ത്യ മൂന്നാം മത്സരത്തിലും ജയിച്ച്‌ പരമ്പര തൂത്തുവാരാന്‍ ഇറങ്ങുമ്പോൾ ആശ്വാസ ജയം തേടിയാണ് ശ്രീലങ്ക ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനുമാണ് ഇന്ത്യയുടെ ജയം. നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ അവസരം കാത്തിരിക്കുന്നതിനാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഓപ്പണിങ്ങില്‍ പൃഥ്വി ഷാക്ക് പകരം ദേവ്ദത്ത് പടിക്കലിന് അവസരം ലഭിച്ചേക്കും. അവസാന വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്തിയ ദേവ്ദത്ത് ഐപിഎല്‍ 2021ന്റെ ആദ്യ പാദത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ആദ്യ രണ്ട് ഏകദിനത്തിലും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് സീനിയര്‍ താരം മനീഷ് പാണ്ഡെ നടത്തിയത്. സീനിയര്‍ താരമാണെങ്കിലും അവസരത്തിനൊത്ത് ഉയരുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അതിനാല്‍ത്തന്നെ പകരക്കാരനായി സഞ്ജു സാംസണ്‍ നാലാം നമ്പറിലേക്കെത്തുമാണ് സൂചന. ടി20യില്‍ നേരത്തെ തന്നെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചെങ്കിലും ഏകദിന അരങ്ങേറ്റം നടത്താന്‍ സഞ്ജുവിനായിട്ടില്ല. ആദ്യ മത്സരത്തിന് മുൻപ് പരിക്കേറ്റിരുന്നെങ്കിലും പിന്നീട് കായിക ക്ഷമത വീണ്ടെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു.

RELATED ARTICLES

Most Popular

Recent Comments