മുസ്ലിം ലീഗ് ദേശീയ സമിതി അംഗവും കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ പി എം ഹാരിസും ദേശീയ സമിതി അംഗം രഘുനാഥ് പനവേലിയും ഉൾപ്പടെ 8 പേരാണ് മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ചത്.വർഗ്ഗീയ, വിഭാഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. സി പി ഐ എമ്മുമായി ചേർന്നു പ്രവർത്തിക്കുമെന്നും ഉപാധികളില്ലാതെയാണ് ഇടതുപക്ഷത്തോടൊപ്പം ചേരുന്നതെന്നും ഇവർ വ്യക്തമാക്കി.
മലപ്പുറം വിട്ടാൽ ലീഗിന് ഒരു പ്രസക്തിയുമില്ല. ഇപ്പോഴത്തെ രാജി ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ പേര് ലീഗ് വിടാൻ സന്നദ്ധതയറിയിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവരും ഇടതുപക്ഷത്തിലേക്ക് ചേക്കേറുമെന്നും ഇവർ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ മാതൃകാപരമായാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്. ഏറ്റവും നന്നായി സെക്യുലറിസം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണ് എന്നും രാജി വെച്ച മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.