ക്ലബ് ഹൗസിൽ നിയന്ത്രണം ;കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു

0
45

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്ലബ് ഹൗസില്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് ഐ.ടി. സെക്രട്ടറി, ഡി.ജി.പി. ഉള്‍പ്പെടെയുള്ള എട്ടു പേര്‍ക്ക് ബാലാവാകശ കമ്മീഷന്‍ നോട്ടീസ് അയച്ചു.ക്ലബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി.

8 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ 18 വയസ്സുകഴിഞ്ഞവര്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും യോഗം വിളിച്ചു ചേര്‍ത്ത് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ദുരുപയോഗം തടയാനുമുള്ള വിശദമായ മാര്‍ഗരേഖ തയ്യാറാകണമെന്നും കമ്മീഷന്‍ ഐ.ടി. സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.