ദുബായ് രാജകുമാരിയുടെ ഫോണും ചോർത്തി

0
30

ഇസ്രേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് വഴി ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ ദുബായ് രാജകുടുംബാഗവും ഉള്‍പ്പെട്ടതായി ആഗോള മനുഷ്യവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍.

ദുബായ് രാജകുമാരിമാരായ ലത്തീഫ ബിന്റ് മുഹമ്മദ് അല്‍ മക്തൂം, ഹയ ബിന്റ് ഹുസൈന്‍ മക്തൂം എന്നിവരുടെ ഫോണ്‍ രേഖകളാണ് പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സാങ്കേതിക വിഭാഗം മേധാവി റാഷ അബ്ദുള്‍ റഹീം പറഞ്ഞു.

ഇരുവരുടെയും അടുത്തബന്ധുക്കളുടെയും ഫോണ്‍ സംഭാഷണങ്ങളും പെഗാസസിലൂടെ ചോര്‍ത്തിയെന്നാണ് വിവരം. കടുത്ത മനുഷ്യവകാശ ലംഘനമാണ് ഇതെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു.

ദുബായ് ഭരണാധികാരിയും തന്റെ പിതാവുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബന്ദിയാക്കിയിരിക്കുകയാണെന്ന് വെളിപ്പെടുത്തല്‍ നടത്തി മാധ്യമശ്രദ്ധ നേടിയയാളാണ് രാജകുമാരി ലത്തീഫ.