ടോക്കിയോ ഒളിമ്പികസ് : ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസകളുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

0
79

 

ടോക്കിയോ ഒളിമ്പികസിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസകളുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍.ബിസിസിഐ പങ്കിട്ട വീഡിയോയില്‍ ആണ് ടോക്കിയോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റുകളെ സച്ചിന്‍ ആശംസിച്ചത്.

നേരത്തെ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്, ബാറ്റിംഗ് താരം വിരാട് കോഹ്‌ലി എന്നിവരും ബിസിസിഐയുടെ ചിയര്‍ ഫോര്‍ ഇന്ത്യ കാമ്പയിനില്‍ പങ്കെടുത്തു. ഗെയിംസിന് മുന്നോടിയായി 10 കോടി രൂപ ധനസഹായം നല്‍കി ഇന്ത്യന്‍ അത്‌ലറ്റുകളെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്തുണച്ചിരുന്നു.