വ്യവസായ മന്ത്രിയുടെ അദാലത്ത്; പരാതികൾ സമർപ്പിക്കാം

0
111

സംസ്ഥാനത്തെ വ്യവസായ, ഖനന മേഖലയിലെ സംരംഭകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു.

വ്യവസായവുമായി ബന്ധപ്പെട്ട് സംരംഭകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ, വായ്പാ വിതരണം, വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ, ലൈസൻസുകൾ, തടസ്സങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിഗണാനർഹമായ പരാതികൾ തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫീസുകളിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

പരാതികൾ [email protected] എന്ന മെയിലിലും അയക്കാം. ഫോൺ: 0497 2700928, 9495361808 (പി വി അബ്ദുൾ റാജിബ്, മാനേജർ ഇ ഐ), 9446735135 (പി കെ മനോജ്, അസി. ജില്ലാ വ്യവസായ വകുപ്പ് ഓഫീസർ).