മുസ്‌ലിം ജനസംഖ്യ കുറയ്ക്കാൻ ‘ജനസംഖ്യ സൈന്യം’ രൂപീകരിച്ച് അസം

0
33

മുസ്‌ലിം ജനസംഖ്യ കുറക്കാൻ ‘ജനസംഖ്യ സൈന്യം’ രൂപീകരിച്ച് അസം സർക്കാർ. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഗർഭനിരോധന ഉറകൾ വിതരണം ചെയ്തും ബോധവത്കരണം നടത്തിയും ജനസംഖ്യാ വർധന കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് നിയമസഭയിൽ അറിയിച്ചു.

ലോവർ അസമിൽ 1,000 പേരടങ്ങുന്ന യുവാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്. ആശാവർക്കർമാരുടെ പ്രത്യേക സംഘം രൂപീകരിക്കും. 2001 മുതൽ 2011 വരെ ഹിന്ദുക്കൾക്കിടയിൽ 10 ശതമാനമാണ് ജനസംഖ്യ വർധനവ്. എന്നാൽ മുസ്‌ലിംകൾക്കിടയിൽ 29 ശതമാനമാണ്.

ജനസംഖ്യ നിയന്ത്രണത്തിലൂടെ പുരോഗതി ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുസ്‌ലിംകൾക്ക് ക്ഷേമപദ്ധതികൾ ലഭിക്കാൻ രണ്ടുകുട്ടികളിൽ കൂടരുതെന്ന നിയമം വിവാദം സൃഷ്ടിച്ചിരുന്നു. അസമിന്റെ ചുവടുപിടിച്ച് ഉത്തർപ്രദേശിലും സമാന നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കമാണ്.