പെഗാസസ് ഫോൺ ചോർത്തൽ : അന്വേഷണം പ്രഖ്യാപിച്ചു ഫ്രാൻസ്

0
72

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം പ്രഖ്യാപിച്ചു ഫ്രാൻസ്.ഫ്രാൻസിലെ മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നതിന് മൊറോക്കോ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോർട്ടിലാണ് അന്വേഷണം.

ഫ്രാൻസിലെ ദിനപ്പത്രമായ ലെ മോണ്ടെ അടക്കം 13 മാധ്യമസ്ഥാപനങ്ങൾ ചേർന്നാണ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തുകയും ഫോൺ ചോർത്തലിന്റെ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുളളത്.

മൊറോക്കോ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോർട്ട് മൊറോക്കോ നിഷേധിച്ചിട്ടുണ്ട്. തിങ്കളാഴ്ച അന്വേഷണ വെബ്‌സൈറ്റായ മീഡിയപാർട്ട് പരാതി രജിസ്റ്റർ ചെയ്തിരുന്നു.

ഫോൺ ചോർത്തപ്പെട്ട മാധ്യമപ്രവർത്തകരിൽ മീഡിയാ പാർട്ടിന്റെ സ്ഥാപകനായ എഡ്വി പ്ലെനലിന്റെ നമ്പറും ഉൾപ്പെട്ടതായി മീഡിയാപാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല.