സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണ ഭീഷണി; ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നു

0
59

രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു. രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്.

നിലവിൽ പാർലമെന്റ് മൺസൂൺ സമ്മേളനം നടക്കുകയാണ്. അതുകൊണ്ട് തന്നെ ഡൽഹി പോലീസിന് ശക്തമായ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഡ്രോണുകളെ നേരിടാനും പ്രത്യേക പരിശീനങ്ങളും നൽകുന്നുണ്ട്.

പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്നും രഹസ്യാന്വേഷണ ഏർജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ദിനത്തിൽ ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 5-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം കൊണ്ടുവന്നത്.