ജനകീയമായി റിംഗ് റോഡ് ; 804 പരാതിയിൽ പരിഹാരം

0
49

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനുള്ള സംവിധാനമായ കണ്‍ട്രോള്‍ റൂം ടോള്‍ഫ്രീ നമ്പറിലൂടെ ഇതുവരെ 1948 പരാതികളാണ് ലഭിച്ചത്. ഇതില്‍ 804 എണ്ണത്തില്‍ പരിഹാരം കണ്ടു. ബാക്കിയുള്ളവ തുടര്‍നടപടികളിലാണ്. കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം സജീവമാക്കാനും ജനങ്ങളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനുമാണ് റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടി ആവിഷ്കരിച്ചത്.
ടോള്‍ഫ്രീ സംവിധാനം കൂടുതല്‍ വിപുലീകരിച്ച് പരാതികളില്‍ തുടര്‍നടപടികള്‍ പരിശോധിക്കാന്‍ ജീവനക്കാരെയും പ്രവര്‍ത്തനം വിലയിരുത്താന്‍ ഉദ്യോഗസ്ഥരെയും നിയോഗിച്ചു.