വീണുപോയവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന കേരള പോലീസിന്റെ ‘ഹോപ്പ് പ്രോജക്റ്റ്’

0
60

കേരളത്തിലെ ആലപ്പുഴയിലെ പൂച്ചക്കൽ സ്വദേശിയായ മൃദുൽ കെ എന്ന പതിനാറുകാരൻ ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചപ്പോൾ അതീവ സന്തോഷത്തിലാണ്. അവന്റെ വിജയത്തിന് പിന്നിൽ കേരളം പൊലീസാണ് പ്രവർത്തിച്ചത് എന്നതാണ് അതിനു കാരണം.

2020 ൽ എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടപ്പോൾ സങ്കടത്തിലായ മൃദുലിനു കേരള പോലീസിന്റെ ഹോപ്പ് പ്രോജക്ടാണ് ഈ വര്ഷം വിജയം നൽകിയത്. മുമ്പത്തെ ശ്രമങ്ങളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ 365 വിദ്യാർത്ഥികളെ ഹോപ്പ് പ്രോജക്റ്റ് സഹായിച്ചിട്ടുണ്ട്.

ഈ വർഷം ഹോപ്പ് പ്രോജക്റ്റ് വഴി 394 വിദ്യാർത്ഥികളിൽ 365 പേർ എസ്എസ്എൽസി പരീക്ഷ വിജയിച്ചുവെന്നും ധാരാളം ആളുകളുടെ കൂട്ടായ പരിശ്രമമാണ് ഇത്രയധികം വിദ്യാർത്ഥികളുടെ വിജയത്തിന് കാരണമായത്. ഉന്നത പഠനത്തിനായി ഈ വിദ്യാർത്ഥികൾക്ക് ഞങ്ങൾ പിന്തുണ നൽകുന്നത് തുടരും, ”ഹോപ്പ് പ്രോജക്റ്റിന്റെ നോഡൽ ഓഫീസർ ഐ ജി പി വിജയൻ പറഞ്ഞു.

ഈ വിദ്യാർത്ഥികൾക്ക് ഉന്നതപഠനം നടത്തുമ്പോൾ അവർക്ക് സമ്പാദിക്കാൻ കഴിയുന്ന തരത്തിൽ നൈപുണ്യ വികസന പരിശീലനം നൽകാനും ഞങ്ങൾ പദ്ധതി നടപ്പാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീണുപോയവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന ഹോപ്പ് ലോകം വിജയിക്കുന്നവർക്കു മാത്രമുള്ളതല്ല, തോൽക്കുന്നവർക്കുകൂടിയുള്ളതാണ് എന്ന സന്ദേശവുമായാണ് പ്രവർത്തിക്കുന്നത്.

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെടുന്നവരെയും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരെയും കണ്ടെത്തി പഠനത്തിലും തൊഴിലിലും പരിശീലനം നൽകുകയും ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയുമാണ് ലക്ഷ്യം.പ്രാദേശികമായ കൂട്ടായ്മകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെയുമാണ് പരിശീലനം നൽകിയത്. തൊഴിൽ പരിശീലനവുമുണ്ട്.