കാത്തിരിപ്പുകൾക്കൊടുവിൽ ഒളിമ്പിക്‌സ്‌ എത്തുന്നു, ജാഗ്രതയോടെ ലോകം ടോക്കിയോയിലേയ്ക്ക്

0
78

 

ലോകം കോവിഡ് പ്രതിസന്ധിയിൽ നിലനിൽക്കുമ്പോൾ ആശങ്കകൾക്കൊടുവിൽ ഒളിമ്പിക്‌സ്‌ ആരംഭിക്കുകയാണ്. ജൂലൈ 23 നാണ് ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കുക. കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നഗരത്തിലാണ് ഈ തവണ ഒളിമ്പിക്സ് നടക്കുന്നത്.

കോവിഡ് കാരണം ഒരു വർഷം വൈകി നടക്കുന്ന ഒളിമ്പിക്സിന് നേരത്തെ പതിനായിരത്തോളം വരുന്ന ജാപ്പനീസ് കാണികളെ പ്രവേശിപ്പിക്കാൻ ഉദ്ദേശിച്ചിരുനെങ്കിലും പിന്നീട് കാണികളെ വിലക്കുകയായിരുന്നു. ജൂലൈ 8 നാണ് ജപ്പാനിന്റെ തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇത് ആഗസ്റ്റ് 22 വരെയാണ് തുടരുക.

ടോക്കിയോ രണ്ടാം തവണയാണ് ഒളിമ്പിക്സ് വേദിയാകുന്നത്. ടോക്കിയോ രണ്ടാം തവണയാണ് ഒളിമ്പിക്സ് വേദിയാകുന്നത്. ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ അത്‌ലറ്റും ഇത്തവണ മത്സരിക്കുന്നുണ്ട്. ഭാരോദ്വഹനത്തിലാണ് 43 വയസുള്ള ലോറൽ ഹബാർഡ് മത്സരിക്കുക. ലിംഗ മാറ്റത്തിനു മുൻപ് 2013ൽ പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ അവർ മത്സരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ 2015ൽ പുറപ്പെടുവിച്ചതിനു ശേഷമാണ് അവർക്ക് മത്സരിക്കാൻ യോഗ്യത ലഭിച്ചത്.

മത്സരങ്ങളുടെ എണ്ണം ഇങ്ങനെ: അക്വാട്ടിക്സ് (49), ആർച്ചറി (5), അത്‌ലറ്റിക്സ് (48), ബാഡ്മിന്റൺ (5), ബേസ്ബോൾ / സോഫ്റ്റ്ബോൾ (2), ബാസ്കറ്റ് ബോൾ (4), ബോക്സിംഗ് (13), കനോയിംഗ് (16), സൈക്ലിംഗ് (22), കുതിരയോട്ടം (6) ), ഫെൻസിംഗ് (12), ഫീൽഡ് ഹോക്കി (2), ഫുട്ബോൾ (2), ഗോൾഫ് (2), ജിംനാസ്റ്റിക്സ് (18), ഹാൻഡ്‌ബോൾ (2), ജൂഡോ (15), കരാട്ടെ (8), പെന്റാത്‌ലോൺ (2), റോയിംഗ് ( 14), റഗ്ബി (2), സെയ്‌ലിംഗ് (10), ഷൂട്ടിംഗ് (15), സ്കേറ്റ്ബോർഡിംഗ് (4), സ്പോർട്ട് ക്ലൈംബിംഗ് (2), സർഫിംഗ് (2), ടേബിൾ ടെന്നീസ് (5), തായ്‌ക്വോണ്ടോ (8), ടെന്നീസ് (5), ട്രയാത്ത്‌ലോൺ (3), വോളിബോൾ (4), ഭാരോദ്വഹനം (14), ഗുസ്തി (18).

മത്സര പട്ടിക: