ലഹരി മരുന്ന് കടത്ത് സംഘത്തലവൻ അറസ്റ്റിൽ

0
24

ഗോവയിൽ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തലവൻ അറസ്റ്റിൽ . തൃശൂർ സ്വദേശി സക്കീർ ഹുസൈനെയാണ് (34) കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

അഞ്ച് വർഷത്തിലധികമായി ഗോവയിൽ താമസിച്ച് മയക്കു മരുന്നുകളുടെ ഇടപാടുകൾ നടത്തി വരികയായിരുന്നു സക്കീർ ഹുസൈന്‍. ഗോവയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകൾ കൊറിയർ മുഖേനയാണ് ഇയാൾ അയച്ചിരുന്നത് .

ഇത്തരത്തിൽ കേരളത്തിലെത്തിച്ച ലഹരി മരുന്നുകളുടെ കൂട്ടത്തിൽ ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ്, കഞ്ചാവ് എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.