കുതിരാൻ തുരങ്കത്തിലെ ട്രയല്‍ റണ്‍ വിജയകരം; അടുത്ത മാസം ഒന്നിന് തുരങ്കം തുറക്കും

0
42

കുതിരാന്‍ തുരങ്കപാതയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം നടത്തിയ സുരക്ഷാ പരിശോധന വിജയം. തുരങ്കം ആഗസ്തില്‍ തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കറിന്റെ നേതൃത്വത്തില്‍ ട്രയല്‍റണ്‍ നടത്തിയത്. തുരങ്കപാതയിലെ ഫയര്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ച്‌ നോക്കിയത് തൃപ്തികരമെണെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. അവസാനവട്ട പരിശോധന രണ്ടുദിവസത്തിനകം നടക്കും.

നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ആഗസ്ത് ഒന്നിന് കുതിരാനിലെ ഇരട്ട തുരങ്കപാതയില്‍ ഒന്ന് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രി പി എം മുഹമ്മദ് റിയാസിന്റെയും ജില്ലയിലെ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, കെ രാജന്‍, മറ്റു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്തും തൃശൂരിലും യോഗങ്ങള്‍ ചേര്‍ന്ന് നടപടി വേഗത്തിലാക്കി. മൂന്നാഴ്ചയ്ക്കകം മന്ത്രി പി എം മുഹമ്മദ് റിയാസ് മൂന്നുതവണ കുതിരാനില്‍ നേരിട്ടെത്തി നിര്‍മാണ പുരോഗതി വിലയിരുത്തി.