എട്ടുമാസമായി അടച്ചിട്ട ഈഫല്‍ ടവര്‍ തുറന്നു

0
64

കോവിഡ് മഹാമാരി മൂലം എട്ട് മാസമായി അടച്ചിട്ടിരിക്കുകയായിരുന്ന ഈഫല്‍ ഗോപുരം തുറന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും നീണ്ട കാലം ഈഫല്‍ ഗോപുരം അടച്ചിടുന്നത്.

ഗോപുരത്തിന്റെ ചുവട്ടിലുള്ള കൗണ്ട്ഡൗണ്‍ ക്ലോക്കില്‍ സീറോ തെളിഞ്ഞപ്പോള്‍ കാത്തിരുന്ന സന്ദര്‍ശകര്‍ ആഹ്ലാദാരവം മുഴക്കി. സംഗീത ധാരയുമായി ബാന്‍ഡുകള്‍ സജീവമായി. ആളുകള്‍ അകലം പാലിച്ച് ഗോപുരത്തിലേക്ക് കടന്നു.
ഗേറ്റുകള്‍ തുറക്കുന്നതിനായി മണിക്കൂറുകളാണ് ആളുകള്‍ ക്യൂ നിന്നത്. വിവിധ രാജ്യക്കാരായ സന്ദര്‍ശകര്‍ ഗോപുരം കാണാന്‍ എത്തിയിരുന്നു.