കര്‍ക്കിടക പൂജകള്‍ക്കായി ശബരിമലയിൽ ഇന്ന് നട തുറക്കും

0
105

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തര്‍ക്ക് നാളെ മുതല്‍ ദര്‍ശനം നടത്താം.രണ്ട് ഡോസ് പ്രതിരോധ വാക്സിന്‍ എടുത്തവര്‍ക്കും 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമെ ദര്‍ശനത്തിന് അനുമതിയുള്ളൂ.

ശബരിമല ക്ഷേത്ര നട അടയ്ക്കുന്നത് വരെ കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും കെഎസ്‌ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇരുന്നുള്ള യാത്രകള്‍ മാത്രമേ അനുവദിക്കുകയുള്ളു.