കുണ്ടറയിൽ കിണര്‍ വൃത്തിയാക്കാനിറങ്ങിയ 4 പേര്‍ മരിച്ചു; രക്ഷിക്കാനിറങ്ങിയ ഫയര്‍ഫോഴ്സ് അംഗം കുഴഞ്ഞുവീണു

0
57

കുണ്ടറയില് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ നാലുപേര് മരിച്ചു. കുണ്ടറ സ്വദേശികളായ രാജന്(35), സോമരാജന്(54), ശിവപ്രസാദ്(24), മനോജ്(32) എന്നിവരാണ് മരിച്ചത്. കുണ്ടറ പെരുമ്ബുഴ കോവില്മുക്കില് 100അടി താഴ്ചയുള്ള കിണറിലെ ചെളി വൃത്തിയാക്കാൻ  ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്.

ആദ്യം ഇറങ്ങിയ ആള്ക്ക് ശ്വാസംമുട്ടല് അനുഭവപ്പെട്ടതോടെ രക്ഷാപ്രവര്ത്തനത്തിന് ഇറങ്ങുകയായിരുന്നു മറ്റുള്ളവര്. തുടർന്നു ഫെയർ ഫോഴ്സ് എത്തി .ഫയര് ഫോഴ്സും നാട്ടുകാരും ചേര്ന്നാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. ഇവരെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെ ഫയര് ഫോഴ്സ് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കിണര് മൂടാന് ഫയര്ഫോഴ്സ് നിര്ദേശം നല്കി. കിണറിന്റെ അടിയില് വിഷവാതകമുണ്ടെന്നാണ് പ്രാഥമിക നിഗമനം.