മാറ്റിവച്ച എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപ്പരീക്ഷകള്‍ ആഗസ്റ്റ് 5 ന്

0
62

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് – ഫാർമസി പ്രവേശന പരീക്ഷാ തീയതിയായി. ഈ മാസം 24-ന് കീം പരീക്ഷ നടത്താനിരുന്നതാണ്. ഈ മാസം അവസാനം ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവെച്ചത്.

2021 ജൂലൈ 21 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (KEAM – 2021) ആഗസ്റ്റ് 5 ന് നടത്തുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും, പ്രവേശന പരീക്ഷാ കമ്മീഷണറുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചുവെന്ന് വാർത്താക്കുറിപ്പിൽ പ്രവേശനപരീക്ഷാ കമ്മീഷണർ അറിയിച്ചു.