പത്തനംതിട്ട ജില്ലയില്‍ തടിയൂര്‍, തെള്ളിയൂര്‍, വെണ്ണിക്കുളം, അയിരൂര്‍, എഴുമറ്റൂര്‍ ഭാഗങ്ങളില്‍ വീശിയ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. 200ഓളം വീടുകള്‍ ഭാഗികമായും 11 വീട് പൂര്‍ണമായും തകര്‍ന്നു. ലഘു മേഘ വിസ്ഫോടനത്തെ തുടര്‍ന്നാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടതെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചത് .
വ്യാപകമായി കൃഷിനാശവും ഉണ്ടായി. പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണമായും തകര്‍ന്നു. കരിക്കാട്ട് കോളനി പ്രദേശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞ് മേല്ക്കൂരകളില് വീണുമാണ് വീടുകള്‍ ഏറെയും തകര്‍ന്നത്.
കാറ്റില്‍ മേല്‍ക്കൂര പറന്നും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തീയാടിക്കല്‍, തടിയൂര്‍ സ്കൂള്‍ പടിവരെ റോഡിെന്റ വശങ്ങളില് നിന്നിരുന്ന ചെറുതും വലുതുമായ മുഴുവന്‍ മരങ്ങളും പൂര്‍ണമായും നിലംപതിച്ചു.