ആക്ഷന്‍ ഹീറോ ജാക്കി ചാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്

0
47

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം തുറന്നുപറഞ്ഞ് ഹോളിവുഡ് സൂപ്പര്‍ ആക്ഷന്‍ ഹീറോ ജാക്കി ചാന്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബെയ്ജിങില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ചൈന ഫിലിം അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ താരത്തിന്റെ തുറന്നുപറച്ചില്‍.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്തു.