Wednesday
17 December 2025
26.8 C
Kerala
HomeWorldശക്തിയേറിയ സൗരക്കാറ്റ് ഭൂമിയിലേക്ക്, മുന്നറിയിപ്പുമായി നാസ, മൊബൈൽഫോൺ സിഗ്നലുകൾ തടസപ്പെട്ടേക്കും

ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയിലേക്ക്, മുന്നറിയിപ്പുമായി നാസ, മൊബൈൽഫോൺ സിഗ്നലുകൾ തടസപ്പെട്ടേക്കും

 

മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിലെത്തുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ.

സൗരക്കാറ്റ് ദക്ഷിണ, ഉത്തര ധ്രുവങ്ങളിൽ മിന്നൽപ്പിണരുകളുണ്ടാക്കുമെന്നും ഈ മേഖലയ്ക്കടുത്തു കഴിയുന്നവർക്ക് രാത്രിയിൽ നോർത്തേൺ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും കഴിയും. ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും.

കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കും. ജിപിഎസിനെയും മൊബൈൽ ഫോൺ, സാറ്റ്‌ലൈറ്റ് ടിവി സിഗ്നലുകളിലും തടസങ്ങൾ നേരിടും. വൈദ്യുത ട്രാൻസ്‌ഫോർമറുകളെയും ഇതു ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

കാറ്റിന്റെ വേ​ഗം ഉപഗ്രഹ സിഗ്നലുകളെ തടസപ്പെടുത്തിയേക്കുമെന്ന് നാസ മുന്നറിയിപ്പ് നൽകിയതായും സ്പേസ്‌വെതർ ഡോട്ട്കോം എന്ന വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments