അമിട്ടിന്റെ പുതിയ കെണി കേരളത്തിന് തിരിച്ചടി

0
36

ജനാധിപത്യം കശാപ്പുചെയ്‌ത്‌ സഹകരണ സംഘങ്ങളെ വരുതിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ പൊടുന്നനെ സഹകരണ മന്ത്രാലയം രൂപീകരിച്ചതിനു പിന്നിൽ എന്നത് നിസംശയം പറയാം.

ആദായ നികുതി വകുപ്പുവഴി‌ കേരളത്തിലെ സഹകരണ വായ്‌പാ മേഖലയിൽ പിടിമുറുക്കാൻ കേന്ദ്രസർക്കാർ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഇത് ഫലം കാണാതെ വന്നപ്പോഴാണ് വളഞ്ഞവഴിയിലൂടെ സഹകരണ മന്ത്രാലയം രൂപീകരിച്ച് സംഘങ്ങളെ വരുതിക്ക് നിർത്താനുള്ള നീക്കം ആരംഭിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ട് ഇടപെടുന്നു എന്നതും ഇതിനുപിന്നിൽ രാഷ്ട്രീയം വ്യക്തമാക്കുന്നു.കേന്ദ്രസർക്കാരിന്റെ കച്ചവടക്കണ്ണ് തന്നെയാണ് സഹകരണമേഖലയിലേക്കും മോഡി സർക്കാരിനെ കൊണ്ടുചെന്നെത്തിച്ചത്. ക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.

നേരത്തെ നോട്ട് നിരോധനം ഏർപ്പെടുത്തിയപ്പോളും കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ കേന്ദ്രം ശ്രമം നടത്തിയിരുന്നു. സംസ്ഥാനങ്ങൾ പ്രവർത്തനപരിധിയാകുന്ന സംഘങ്ങൾ മന്ത്രാലയത്തിലെ സെൻട്രൽ രജിസ്‌ട്രാറിന്റെ അധികാര പരിധിയിലായിരുന്നു.