വാച്ച്‌ ടവറിന് മുകളില്‍ സെല്‍ഫി എടുക്കാന്‍ കയറി; 18 പേര്‍ മിന്നലേറ്റ് മരിച്ചു

0
94

രാജസ്ഥാനില്‍ അവധി ആഘോഷത്തിനിടെ കൊട്ടാരത്തിന്റെ വാച്ച് ടവറിനുമുകളിൽ കയറി സെൽഫി എടുക്കുന്നതിനിടെ 18 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. അമേര്‍ കൊട്ടാരം സന്ദര്‍ശിക്കാനെത്തിയ 18 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ജയ്പുരിന് സമീപം 12ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കൊട്ടാരം സന്ദര്‍ശിക്കാനെത്തിയ സംഘം വാച്ച്‌ ടവറിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിന്നലേറ്റത്. കനത്ത മഴ പെയ്യുന്നതിനിടെയാണ് സംഭവം. ഇടിമിന്നലുണ്ടായപ്പോള്‍ വാച്ച്‌ ടവറിന് മുകളില്‍ 27 പേരുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ പരിഭ്രാന്തരായി വാച്ച്‌ ടവറിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്കാണ് പരിക്കേറ്റത്.