നൈജീരിയയിൽ പ്രാദേശിക ഭരണത്തലവനെയും കുടുംബത്തിലെ 10 പേരെയും തട്ടിക്കൊണ്ടുപോയി

0
31

 

നൈജീരിയയിൽ പ്രാദേശിക ഭരണത്തലവനെയും കുടുംബത്തിലെ 10 പേരെയും തട്ടിക്കൊണ്ടുപോയി. കജുരുവിലെ പ്രാദേശിക ഭരണത്തലവനായ 83കാരൻ അൽഹാജി അൽഹസൻ അദാമുവിനെയും കുടുംബത്തെയുമാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ കദുന സ്റ്റേറ്റിലെ കജുരു നഗരം ആക്രമിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ. പൊലീസും സൈന്യവും സംഭവം നടന്ന പ്രദേശത്തോട് ചേർന്ന വനത്തിൽ തെരച്ചിൽ ആരംഭിച്ചു.