കുരുക്കിന് വിട ഇനി ഗതിവേഗം ; കണ്ണൂര്‍ ബൈപാസിന്​ ടെന്‍ഡറായി

0
77

പാപ്പിനിശ്ശേരി പള്ളിക്കടുത്തി‌നിന്നാരംഭിച്ച് തുരുത്തി,കോട്ടക്കുന്ന് , പുഴാതിവയല്‍,കടാങ്കോട് , മുണ്ടയാട് വഴി കീഴുത്തള്ളിയിലെത്തുന്നതാണ് നിര്‍ദിഷ്​ട കണ്ണൂര്‍ ബൈപാസ് .ഹൈദരാബാദ്​ ആസ്ഥാനമായ വിശ്വ സമുദ്ര കമ്പനിക്കാണ്​ കരാര്‍. ഇതോടെ കണ്ണൂരിന്​ പുതുമോടിയാവാന്‍ ദേശീയപാത ബൈപാസി​ന്റെ നിര്‍മാണം വേഗത്തിലാകും. ബൈപാസ്​ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ചാല മുതല്‍ വളപട്ടണം വരെ നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കിന്​ പരിഹാരമാകും. പാപ്പിനിശ്ശേരി പള്ളിക്കടുത്ത‌ുനിന്നാരംഭിച്ച‌് തുരുത്തി, കോട്ടക്കുന്ന‌്, പുഴാതിവയല്‍, കടാങ്കോട‌്, മുണ്ടയാട‌് വഴി കീഴുത്തള്ളിയിലെത്തുന്നതാണ‌് നിര്‍ദിഷ്​ട കണ്ണൂര്‍ ബൈപാസ‌്.

ചൊവ്വ, താണ, കാല്‍​ടെക്​സ്​, പുതിയതെരു അടക്കമുള്ള തിരക്കേറിയ ടൗണുകളിലെ ഗതാഗതക്കുരുക്കിന്​ അറുതിയാകുന്ന തരത്തിലാണ്​ പുതിയ പാതയുടെ നിര്‍മാണം. പാതക്കായുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കെട്ടിടങ്ങള്‍ പൊളിക്കുന്നതടക്കമുള്ള പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. നിലവിലുള്ള വളപട്ടണം പാലത്തിന‌് കിഴക്കായി പുതിയപാലം നിര്‍മിക്കും.

പാപ്പിനിശ്ശേരി, ചാല, എടക്കാട‌് ഭാഗങ്ങളില്‍ മിനിബൈപാസുകളുടെയും നിര്‍മാണം നടക്കും. കിഴുത്തള്ളി മുതല്‍ ചാല ജങ്‌ഷന്‍ വരെ ദേശീയപാത 45 മീറ്ററായി വീതികൂട്ടി വികസിപ്പിക്കും. ചാല-നടാല്‍ ബൈപാസില്‍ ചാല ജങ്‌ഷനിലെ വളവ്‌ നേരെയാക്കുന്നതിന്‌ സ്ഥലമെടുത്തിട്ടുണ്ട്‌. നേരത്തെ ദേ​ശീ​യ​പാ​ത ബൈ​പാ​സി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തിനെതിരായി പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യിലടക്കം പ്രതിഷേധമുയര്‍ന്നിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ്​ ബൈപാസ്​ നിര്‍മാണത്തിന്​ പച്ചക്കൊടിയായത്​.

പുതിയതെരു ഭാഗത്തെ ഗതഗതക്കുരുക്കഴിക്കാന്‍ ആവശ്യമായ നടപടികളെകുറിച്ച്‌​ പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ പ​ങ്കെടുത്ത യോഗത്തിലടക്കം ചര്‍ച്ചയായിരുന്നു. കണ്ണൂര്‍ നഗരത്തില്‍ ചൊവ്വ മുതല്‍ അനുഭവ​പ്പെടുന്ന ഗതാഗതക്കുരുക്കി​ന്റെ വ്യാപ്​തി വളപട്ടണം വരെ നീണ്ടുനില്‍ക്കാറുണ്ട്​. മാഹി ബൈപാസിനൊപ്പം കണ്ണൂര്‍ ബൈപാസ്​ നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ മംഗളൂരു-കോഴിക്കോട്​ നഗരങ്ങള്‍ക്കിടയിലെ ഗതാഗതം സുഗമമാകും.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കണ്ണൂര്‍ നഗരം. വടക്കെ മലബാറി​ന്‍റെ തന്നെ വികസനത്തിനുള്ള പ്രധാന തടസ്സമായി നില്‍ക്കുന്ന ഗതാഗതപ്രശ്​നം ബൈപാസ്​ നിര്‍മാണത്തോടെ പരിഹരിക്കപ്പെടും. റോഡ്​ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നാണ്​ വിവരം. നിര്‍മാണ ചുമതല വഹിക്കുന്ന വിശ്വ സമുദ്ര കമ്ബനി അന്തമാന്‍ ദ്വീപുകളിലും ദക്ഷിണേന്ത്യയിലും ഒ​ട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി പരിചയസമ്പത്തുള്ളവരാണ്.