ജനങ്ങൾക്ക് ഇരുട്ടടിയായി രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു

0
12

 

ജനങ്ങൾക്ക് ഇരുട്ടടിയായി പതിവ് തെറ്റിക്കാതെ രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യും കൂ​ട്ടി.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ 100.42 രൂ​പ​യും ഡീ​സ​ലി​ന് 96.11 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 102.19 രൂ​പ​യും ഡീ​സ​ലി​ന് 96.11 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 100.68 രൂ​പ​യും ഡീ​സ​ലി​ന് 94.71 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.