Sunday
11 January 2026
30.8 C
Kerala
HomeSportsകൊവിഡ് വ്യാപനം ; യൂറോ കപ്പിന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനം ; യൂറോ കപ്പിന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യൂറോ കപ്പിന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുന്നത്.

യൂറോ കപ്പിൽ കാണികൾക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ചാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടുതൽ പേരെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. യൂറോപ്പിൽ കൊവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

യൂറോ കപ്പ് മത്സരങ്ങൾ കാണാൻ എത്തിയ നിരവധി പേർ കൊവിഡ് ബാധിതരായതായി ലോകാരോഗ്യ സംഘടന കണ്ടെത്തി. നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് തരംഗമുണ്ടാവും. കഴിഞ്ഞ ആഴ്ചയിൽ കേസുകളിൽ 10 ശതമാനം വർധനയാണ് റിപ്പോർട്ട് ചെയ്തത്. കോപ്പൻഹേഗനിൽ കളി കണ്ട് മടങ്ങിയവരിൽ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യൂറോ കപ്പ് സെമി ഫൈനലും ഫൈനലും ബ്രിട്ടനിലാണ് നടക്കുക. ഇവിടെ കൊവിഡ് വ്യാപനം വർധിക്കുന്നതായാണ് റിപ്പോർട്ട്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂറോ കപ്പ് ക്വാർട്ടർ ഫൈനലിലെ ഉക്രെയ്‌നിന് എതിരായ ഇംഗ്ലണ്ട് മത്സരത്തിനായി യുകെയിൽ താമസമാക്കിയവർക്ക് വിറ്റ ടിക്കറ്റുകളെല്ലാം യുവേഫ കാൻസൽ ചെയ്തു

RELATED ARTICLES

Most Popular

Recent Comments